അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടവർക്കെതിരെ നടപടിയുമായി മോടോർ വാഹന വകുപ്പ്; 31250 രൂപ പിഴ ഈടാക്കി; പരിശോധന തുടരുമെന്ന് ആർ ടി ഒ
കാസർകോട്: (kasargodvartha.com 26.06.2021) 'നോ പാർകിംഗ്' സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടവർക്കെതിരെ നടപടിയുമായി മോടോർ വാഹന വകുപ്പ്. ജില്ലയിൽ അനധികൃതമായി പാർക് ചെയ്ത 125 ഓളം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 31250 രൂപ പിഴ ഈടാക്കുകയും ചെയ്തു. സംസ്ഥാന തലത്തിൽ അനധികൃത പാർകിംഗിനെതിരെ നടത്തുന്ന സപെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് കാസർകോട് ആർ ടി ഒ, എ കെ രാധാകൃഷ്ണൻ, എൻഫോഴ്സ്മെൻറ് ആർ ടി ഒ ജെഴ്സൺ ടി എം എന്നിവരുടെ നിർദേശപ്രകാരം ജില്ലയിൽ പരിശോധന നടത്തിയത്.
നോ പാർകിംഗ് ബോർഡുകൾക്ക് സമീപത്തായി നിർത്തിയിട്ട വാഹനങ്ങൾ, മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ പാർക് ചെയ്ത വാഹനങ്ങൾ, കാൽനടയാത്ര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലെ പാർകിംഗ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് ആർ ടി ഒ അറിയിച്ചു. ഓൺലൈനായാണ് പിഴയടക്കേണ്ടത്. പിഴ സംബന്ധിച്ച വിവരം വാഹന ഉടമയുടെ മൊബൈലിൽ സന്ദേശമായി ലഭിക്കും. ഓൺലെനായി പിഴയടക്കാൻ സാധിക്കാത്തവർക്ക് ആർ ടി ഒ ഓഫീസുമായി ബന്ധപ്പെട്ടും അടക്കാം.
Keywords: Kasaragod, Kerala, News, Vehicles, RTO, Fine, Driver, District, Department of Motor Vehicles takes action against those who park their vehicles illegally.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment