തൃണമൂലിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് 30 ഓളം ബിജെപി എംഎല്‍എമാര്‍; കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കണമെന്ന് പാർടി
കൊൽക്കത്ത: (www.kvartha.com 16.06.2021) പശ്ചിമ ബംഗളില്‍ 30 ഓളം ബിജെപി എംഎല്‍എമാര്‍ പാര്‍ടി വിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ എത്തിയവരാണ് ഈ എംഎൽഎമാർ. അതേസമയം കൂറുമാറ്റം നടത്തുന്ന എംഎല്‍എമാരെ കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബംഗാളിനെ വെട്ടിമുറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മമത ബാനര്‍ജിയും കുറ്റപ്പെടുത്തി. ബംഗാളില്‍ ബിജെപിയുടെ ഓപറേഷന്‍ കമല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാളിയിരുന്നു. ബംഗാളില്‍ വീണ്ടും മമത എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങളും ത്യണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയിരിക്കുകയാണ്.

ബിജെപിയിലേക്ക് പോയ 30 ഓളം എംഎല്‍എമാര്‍ പാര്‍ടിയിലേയ്ക്ക് തിരികെ പ്രവേശിപ്പിക്കണമെന്ന് ത്യണമൂല്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. തൃണമൂലിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം പല എംഎല്‍എമാരും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
74 എംഎല്‍എമാരാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. ജൂലായ് മാസം ആദ്യം നിയമസഭാ സമ്മേളനം ആരംഭിക്കും മുന്‍പ് എംഎല്‍എമാരില്‍ വലിയ പങ്കും ബിജെപി വിട്ട് തൃണമൂലില്‍ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം പാര്‍ടി വിടുന്ന എംഎല്‍എമാരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കാനാണ് ബിജെപിയുടെ ശ്രമം.
Keywords: News, Kolkata, West Bengal, National, India, BJP, MLA, Politics, Around 30 BJP MLAs will join TMC before Assembly session.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment