എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; തടസമേതുമില്ലാതെ ഇടപാടുകള്‍ നടക്കാന്‍ ഈ നിബന്ധന പാലിച്ചിരിക്കണമെന്ന് ബാങ്ക്, സമയം ജൂണ്‍ 30 വരെ മാത്രം


ന്യൂഡെല്‍ഹി: (https://ift.tt/3vabsvt) തടസമേതുമില്ലാതെ ബാങ്ക് ഇടപാടുകള്‍ നടക്കാന്‍ ചില നിബന്ധനകള്‍ ജൂണ്‍ 30നുള്ളില്‍ പാലിച്ചിരിക്കണമെന്ന് ഉപഭോക്താക്കളോടായി എസ്ബിഐ. ഇടപാടുകള്‍ തുടര്‍ന്നും തടസം നേരിടാതിരിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 30 ആണ് ഇതിനുള്ള അവസാന തീയതി. ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 30 ന് ഉള്ളില്‍ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് താത്കാലികമായി പ്രവര്‍ത്തന രഹിതമാകും. ഇത് വാഹനങ്ങളുടെ വില്‍പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ഡിമാറ്റ് അകൗണ്ടിന്റെ പ്രവര്‍ത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും. 

News, National, India, New Delhi, SBI, Bank, Technology, Business, Finance, Aadhar Card, SBI customers ALERT! Link Aadhaar-PAN before THIS date


പിന്നീട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലേ പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകൂ. അതുകൊണ്ട് ഇനിയും ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

പല തവണ ആദായ നികുതി വകുപ്പ് മാറ്റി മാറ്റി തീയതി ദീര്‍ഘിപ്പിച്ച് കൊടുത്തിട്ടും ഏതാണ്ട് 17 കോടി ഇന്‍ഡ്യക്കാര്‍ ഇനിയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല. ഇതുവരെ പത്ത് തവണ ആദായ നികുതി വകുപ്പ് ഇതിനുള്ള തീയതി ദീര്‍ഘിപ്പിച്ച് കൊടുത്തിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാത്തവരാണ് ഇവര്‍. ഇവരെക്കൊണ്ട് എങ്ങിനെയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് കേന്ദ്രസര്‍കാരും മുന്നോട്ട് പോകുന്നത്.

Keywords: News, National, India, New Delhi, SBI, Bank, Technology, Business, Finance, Aadhar Card, SBI customers ALERT! Link Aadhaar-PAN before THIS date

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?