പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 30 മരണം, 50 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: (www.kvartha.com 07.06.2021) തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 മരണം. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് അപകടം. മില്ലത് എക്സ്പ്രസും സര്‍ സയിദ് എക്സ്പ്രസുമാണ് അപകടത്തില്‍പെട്ടത്. മില്ലത് എക്സ്പ്രസിന്റെ 14ഓളം ബോഗികള്‍ അപകടത്തില്‍ മറിഞ്ഞുവീണു.

ഗ്രാമീണരും പൊലീസും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പരിക്കേറ്റവരെയും മരിച്ചവരെയും സമീപ ആശുപത്രികളിലേക്ക് മാറ്റി. കറാച്ചിയില്‍ നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസ് പാളംതെറ്റുകയും ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന സര്‍ സയിദ് എക്സ്പ്രസുമായി കൂട്ടിയിടിക്കുകയുമായിരുന്നു. 

Islamabad, News, World, Accident, Death, Injured, Train, Train Accident, Police, At least 30 died, 50 injured after two trains collide in Pakistan

Keywords: Islamabad, News, World, Accident, Death, Injured, Train, Train  Accident, Police, At least 30 died, 50 injured after two trains collide in Pakistan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?