അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള മുന്‍ഗണനാ, എ എ വൈ റേഷൻ കാര്‍ഡുകള്‍ ജൂണ്‍ 30 ന് മുമ്പ് തിരികെ ഏൽപിക്കണമെന്ന് സപ്ലൈ ഓഫീസർ; 1000 ചതുരശ്ര അടിയ്ക്കുമുകളില്‍ വിസ്തീര്‍ണമുളള വീടുളളവരും ഒരു ഏകെറില്‍ കൂടുതല്‍ ഭൂമിയുളളവരും ലിസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 23.06.2021) അനര്‍ഹമായി മുന്‍ഗണന, എ എ വൈ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് താലൂക് സപ്ലൈ ആഫീസുകളില്‍ ജൂണ്‍ 30 ന് മുമ്പ് കാര്‍ഡുകള്‍ സമര്‍പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
Kasaragod, Kerala, News, Top-Headlines, Ration Card, Ration Shop, Supply-officer, Government, Bank, Job, Pension, Hosdurg, Vellarikundu, Manjeshwaram, Supply Officer to return priority and AAY ration cards held inappropriately before June 30.


ജൂണ്‍ 30 ന് ശേഷമുള്ള പരിശോധനയില്‍ അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അനര്‍ഹമായി 2016 നവംബര്‍ മുതല്‍ നാളിതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴ ഈടാക്കും. പിഴ ഒടുക്കാത്ത പക്ഷം റവന്യൂ റികവറി നടപടികള്‍ സ്വീകരിക്കും. സര്‍കാര്‍, അര്‍ധ സര്‍കാര്‍, പൊതുമേഖല, ബാങ്കിംങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സെർവീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ ചെയ്യും.

അനര്‍ഹര്‍ ഇവർ

1) സര്‍കാര്‍, അര്‍ധ സര്‍കാര്‍, പൊതുമേഖല, ബാങ്കിംങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സെർവീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍.

2) 1000 ചതുരശ്ര അടിയ്ക്കുമുകളില്‍ വിസ്തീര്‍ണമുളള വീടുളളവര്‍.

3) നാല്ചക്ര വാഹനമുളള, 25000 രൂപയ്ക്ക്മുകളില്‍ മാസവരുമാനമുളളവര്‍.

4) ആദായ നികുതി അടക്കുന്നവര്‍.

5) ഒരു ഏകെറില്‍ കൂടുതല്‍ ഭൂമിയുളളവര്‍.

അനര്‍ഹമായി മുന്‍ഗണന / എ എ വൈ വിഭാഗം കാർഡുകൾ കൈവശംവച്ചിട്ടുളളത് ശ്രദ്ധയില്‍പെട്ടാല്‍ അതാത് താലൂക് സപ്ലൈ ഓഫീസുകളില്‍ വിളിച്ച് വിവരം അറിയിക്കാം.

കാസര്‍കോട് താലൂക് സപ്ലൈ ഓഫീസ്: 04994230108

ഹൊസ്ദുര്‍ഗ് താലൂക് സപ്ലൈ ഓഫീസ്: 04994 2204044

വെളളരിക്കുണ്ട് താലൂക് സപ്ലൈ ഓഫീസ്: 04672242720

മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫീസ്: 04998240089

Keywords: Kasaragod, Kerala, News, Top-Headlines, Ration Card, Ration Shop, Supply-officer, Government, Bank, Job, Pension, Hosdurg, Vellarikundu, Manjeshwaram, Supply Officer to return priority and AAY ration cards held inappropriately before June 30.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?