രാമനാട്ടുകരയില്‍ ലോറിയും ജീപും കൂട്ടിയിടിച്ച് അപകടം; 2 പേര്‍ മരിച്ചു
കോഴിക്കോട്: (www.kasargodvartha.com 28.06.2021) രാമനാട്ടുകരയില്‍ ലോറിയും ജീപും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ഡ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ രണ്ടുമണിയോടെയായിരുന്നു അപകടം.
ചേളാരിക്ക് പോകുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന ജീപും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡികല്‍ കോളജിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ജോര്‍ജും ശ്യാമും മരിച്ചിരുന്നു.
Keywords: Kozhikode, News, Kerala, Accident, Top-Headlines, Death, Lorry and jeep collide at Ramanattukara; 2 died
Powered by Info News For You

Comments
Post a Comment