പീഡനകേസില്‍ 2 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോവിഡ് വാക്‌സിനെടുക്കാനെത്തിയപ്പോള്‍ പിടിയില്‍
ഭുവനേശ്വര്‍: (www.kvartha.com 28.06.2021) പീഡനകേസില്‍ രണ്ട് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോവിഡ് വാക്‌സിനെടുക്കാനെത്തിയപ്പോള്‍ പിടിയില്‍. അരുണ്‍ പോധ എന്നയാളാണ് പൊലീസ് പിടിയിലായത്. ഒഡിഷയിലെ ഭയിന്‍സര്‍ ഗ്രാമത്തിലാണ് സംഭവം. 2019ല്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ അരുണിനായി പൊലീസ് അന്വേഷണം തുടര്‍ന്നെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
കഴിഞ്ഞ ദിവസമാണ് ഇയാള്‍ വാക്സിന്‍ രജിസ്ട്രേഷന്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് വാക്സിനേഷന്‍ കേന്ദ്രത്തില്‍ കാത്തുനിന്ന പൊലീസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. കോയമ്പത്തൂരിലെ ടെക്സ്‌റ്റൈല്‍സില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: News, National, COVID-19, Vaccine, Accused, Arrest, Police, Molestation, Crime, Fugitive molesting accused nabbed at vaccine centre
Powered by Info News For You

Comments
Post a Comment