ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിലുണ്ടായത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം; രാജ്യത്തെ സൈനിക കേന്ദ്രത്തിന് നേരെ നടക്കുന്ന ആദ്യ ഡ്രോണ്‍ ഭീകരാക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്; അന്വേഷണം ഊര്‍ജിതം

ന്യൂഡെല്‍ഹി: (www.kvartha.com 27.06.2021) ഞായറാഴ്ച പുലര്‍ച്ചെ ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിലുണ്ടായത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണം. സംഭവത്തില്‍ വ്യോമസേനാംഗങ്ങളായ രണ്ടുപേര്‍ക്കു പരിക്കേറ്റു. രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. 

Two blasts rock Indian Air Force station in Jammu, 2 sustain minor injuries, New Delhi, News, Politics, Injured, Probe, National

ഒരു സ്‌ഫോടനത്തില്‍ സാങ്കേതിക വിഭാഗത്തിന്റെ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. മറ്റൊരു ബോംബ് തുറന്ന സ്ഥലത്താണു പൊട്ടിത്തെറിച്ചത്. സമീപത്തെ വീടുകളില്‍ സ്‌ഫോടനം നടക്കുമ്പോള്‍ കുലുക്കം അനുഭവപ്പെട്ടതായും റിപോര്‍ടുണ്ട്.

'ജമ്മു എയര്‍ഫീല്‍ഡിലെ രണ്ടു സ്ഫോടനങ്ങളിലും പേലോഡുള്ള ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. മറ്റൊരു ബോംബും പൊലീസ് കണ്ടെത്തി. തിരക്കേറിയ സ്ഥലത്ത് ഐഇഡി സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്ന് കരുതുന്നു' എന്ന് ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ് വാര്‍ത്താ ഏജന്‍സി എഎന്‍ഐയോടു പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും സൈനിക കേന്ദ്രത്തിനു നേരെ നടക്കുന്ന ആദ്യ ഡ്രോണ്‍ ഭീകരാക്രമണമാണിതെന്നാണ് റിപോര്‍ട്. പ്രദേശമാകെ അതീവ ജാഗ്രതയിലാണ്.

പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കറെ ത്വയിബയാണു ഡ്രോണിലൂടെ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതെന്നു ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. പാക് അതിര്‍ത്തിയില്‍ നിന്ന് 16 കിലോമീറ്റര്‍ ദൂരെയാണു സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലങ്ങളില്‍വരെ സ്ഫോടന ശബ്ദം കേട്ടു. ആദ്യ സ്‌ഫോടനം പുലര്‍ച്ചെ 1.37നും രണ്ടാമത്തേത് 1.43നും ആയിരുന്നുവെന്നാണു വിവിധ റിപോര്‍ടുകളില്‍ പറയുന്നത്.

യുഎപിഎ നിയമപ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. വ്യോമസേന, ദേശീയ ബോംബ് ഡേറ്റ സെന്റര്‍, ഫൊറന്‍സിക് വിദഗ്ധര്‍, ജമ്മു കശ്മീര്‍ പൊലീസ് എന്നിവരും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്താവളം, യാത്രക്കാരുടെ വിമാന സര്‍വീസുകള്‍ക്കും ഉപയോഗിക്കുന്നുണ്ട്. തടസങ്ങളൊന്നുമില്ലെന്നും പതിവു പോലെ വിമാന സര്‍വീസുകള്‍ നടക്കുന്നതായും വിമാനത്താവള ഡയറക്ടര്‍ പ്രവാത് രഞ്ജന്‍ ബ്യൂറിയ വാര്‍ത്താ ഏജന്‍സി പിടിഐയോടു പറഞ്ഞു.

Keywords: Two blasts rock Indian Air Force station in Jammu, 2 sustain minor injuries, New Delhi, News, Politics, Injured, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?