ചിലിയെ തകർത്ത് പാരഗ്വായ്; എതിരില്ലാത്ത 2 ഗോളുകളിലൂടെ വിജയം

ബ്രസീലിയ: (www.kvartha.com 25.06.2021) കോപ അമേരികയിൽ ഗ്രൂപ് എയിൽ നടന്ന മത്സരത്തിൽ ചിലിയെ തകർത്ത് വാരി പാരഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പാരഗ്വായുടെ ഉജ്വല ജയം. ഇതോടെ ഗ്രൂപിൽ ഒരു മത്സരം ബാക്കിനിൽക്കേ ക്വാർടർ ഉറപ്പിക്കാനും ടീമിന് കഴിഞ്ഞു. ചിലി നേരത്തെ തന്നെ ക്വാർടർ ഉറപ്പിച്ചിരുന്നു.

33-ാം മിനുറ്റിൽ ബ്രയാൻ സമുദിയോയും 58-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ മിഗ്വൽ അൽമിറോണുമാണ് പാരഗ്വായ്ക്കായി ഗോളുകൾ കരസ്ഥമാക്കിയത്.

ആദ്യ പകുതിയിൽ 33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയാണ് ആദ്യ ഗോൾ നേടിയത്. മിഗ്വൽ അൽമിറോൺ എടുത്ത കോർണർ സമുദിയോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. താരത്തെ മാർക് ചെയ്യാതിരുന്ന ചിലിയൻ പ്രതിരോധത്തിന്റെ പിഴവും ഗോളിന് കാരണമായി.

News, Football Player, Football, Brazil, Sports, World, Goals, Chile, Copa América 2021, Paraguay,

15-ാം മിനുറ്റിൽ പാരഗ്വായ്ക്കാണ് ആദ്യ അവസരം ലഭിച്ചത്. മത്തിയാസ് വില്ലസാന്റിയുടെ ഷോട് ക്ലോഡിയോ ബ്രാവോ തടഞ്ഞു. 16-ാം മിനിറ്റിൽ ഹെക്ടർ മാർടിനിന്റെ ഹെഡർ പുറത്തേക്ക് പോയി. 21-ാം മിനുറ്റിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും ലഭിച്ച അവസരങ്ങൾ ചിലിയുടെ ബെൻ ബ്രെരട്ടനും മുതലാക്കാനായില്ല.

55-ാം മിനുറ്റിൽ കാർലോസ് ഗോൺസാലസിനെ ചിലി താരം ഗാരി മെഡൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോടിലേക്ക് കൈനീട്ടി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിഗ്വൽ അൽമിറോൺ 58-ാം മിനുറ്റിൽ പാരഗ്വായുടെ ലീഡുയർത്തി.

Keywords: News, Football Player, Football, Brazil, Sports, World, Goals, Chile, Copa América 2021, Paraguay, Goals and Highlights: Chile 0-2 Paraguay in Copa América 2021.  
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?