ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് മിസോറാം മന്ത്രി; കൂടാതെ സെര്‍ടിഫികെറ്റും ട്രോഫിയും, ആനുകൂല്യം ഐസോള്‍ ഈസ്റ്റ്- 2 മണ്ഡലത്തിലുള്ളവര്‍ക്ക് മാത്രം
ഐസോള്‍: (https://ift.tt/3gTQHit) മിസോറാമില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കായിക മന്ത്രി റോബര്‍ട് റൊമാവിയ റോയ്‌ടെ. ജനസംഖ്യാ പ്രാതിനിധ്യം കുറഞ്ഞ മിസോ സമുദായത്തിന് പ്രാമുഖ്യമുള്ള മണ്ഡലത്തിലാണ് മന്ത്രി സമ്മാനത്തുക പ്രഖ്യാപിച്ചത്.
പിതാവിനോ മാതാവിനോ തുക കൈപ്പറ്റാം. ഒരു സെര്‍ടിഫികെറ്റും ട്രോഫിയും ഇതോടൊപ്പം ലഭിക്കും. ഐസോള്‍ ഈസ്റ്റ്- 2 മണ്ഡലത്തിലുള്ളവര്‍ക്കു മാത്രമാകും ആനുകൂല്യം. സമ്മാനത്തുക റോയ്‌ടെയുടെ മകന്‍ നിയന്ത്രിക്കുന്ന നിര്‍മാണ കമ്പനിയുടെ വകയാണ്.
രാജ്യത്ത് പല സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിന് നടപടികള്‍ ശക്തമാക്കി വരുന്നതിനിടെയാണ് മിസോ മന്ത്രി തന്റെ മണ്ഡലത്തിലെത്തി കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചത്. മിസോ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നും ഇത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റോയ്‌ടെ പറയുന്നു.
21,087 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയയുള്ള മിസോറാമില്‍ 1,091,014 ആണ് ജനസംഖ്യ. ചതുരശ്ര കിലോമീറ്ററില്‍ 52 പേരാണ് ജനസാന്ദ്രത.
Powered by Info News For You

Comments
Post a Comment