അസമില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ഗുവാഹത്തി: (www.kvartha.com 13.06.2021) അസമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുത്ത ബന്ധുക്കളായ 16ഉം 14ഉം വയസുള്ള പെണ്‍കുട്ടികളെയാണ് ഗ്രാമത്തിലെ തന്നെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാക്രാജഹര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, പോസ്റ്റ്‌മോര്‍ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നാലുപേരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Keywords: News, National, Death, Found Dead, Minor girls, Molestation, Family, Police, Custody, Crime, Kokrajhar Assam Teens Found Hanging From Tree
Powered by Info News For You

Comments
Post a Comment