ഇടുക്കിയില്‍ വാട്‌സ്ആപ് ഗ്രൂപുണ്ടാക്കി കഞ്ചാവ് വില്‍പന നടത്തിയ സംഭവം; 2 പേര്‍ അറസ്റ്റില്‍

ഇടുക്കി: (www.kvartha.com 12.06.2021) ഇടുക്കി നെടുംകണ്ടത്ത് വാട്‌സ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വില്‍പന നടത്തിയ സംഭവത്തില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വണ്ടന്‍മേട് ശിവന്‍കോളനി സരസ്വതി വിലാസത്തില്‍ രാംകുമാര്‍, പുളിയന്‍മല കുമരേശഭവനില്‍ അജിത്ത് എന്നിവരെയാണ് ഉടുമ്പന്‍ചോല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

വണ്ടന്മേട് മേഖലയില്‍ കൗമാരക്കാര്‍ ഉള്‍പെടെ കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി വാട്സ്ആപ് ഗ്രൂപ് രൂപീകരിച്ച് ആവശ്യപ്പെടുന്നതിന് അനുസരിച്ച് കഞ്ചാവ് എത്തിച്ച് നല്‍കുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനം. രാംകുമാറിന്റെ പക്കല്‍ നിന്ന് 23 ഗ്രാം കഞ്ചാവും അജിത്ത് ഉപയോഗിച്ചിരുന്ന ഓടോയില്‍ നിന്ന് 74 ഗ്രാം കഞ്ചാവും ലിജോയുടെ ഉപയോഗിച്ചിരുന്ന ഇന്‍ഡിക കാറില്‍ നിന്ന് 123 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. 

Idukki, News, Kerala, Whatsapp, Death, Arrest, Arrested, Crime, Sells cannabis via WhatsApp group in Idukki; 2 arrested

രണ്ട് വാഹനങ്ങളും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട്ടില്‍ നിന്നും സമാന്തര പാതകളിലൂടെ കാല്‍നടയായി ആണ് പ്രതികള്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചിരുന്നത്. മേഖലയിലെ കഞ്ചാവിന്റെ വിതരണം സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തുമെന്ന് ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് വ്യക്തമാക്കി.

Keywords: Idukki, News, Kerala, Whatsapp, Death, Arrest, Arrested, Crime, Sells cannabis via WhatsApp group in Idukki; 2 arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?