സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: (www.kvartha.com 17.06.2021) സര്‍വകലാശാലകളിലെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍ ആരംഭിക്കാനൊരുങ്ങി സര്‍കാര്‍. അതിനുമുന്‍പ് ബി എഡ് അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കും. ജൂണ്‍ 15 മുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചത്, ലോക്ഡൗണിനെ തുടര്‍ന്ന് തീയതി മാറ്റുകയായിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു വി സി മാരുമായി നടത്തിയ ചര്‍ചയിലാണ് തീരുമാനിച്ചത്. പരീക്ഷകള്‍ നടത്താന്‍ സര്‍കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Thiruvananthapuram, Education, News, Kerala, University, Examination, Final, Lockdown, COVID-19, Minister, Government, Study class, Entrance, Teacher, Students media, Students, The final semester exams at the universities will start from June 28.

ഓരോ പരീക്ഷയ്ക്കുമിടയ്ക്കുള്ള ഇടവേളകള്‍ അതത് സര്‍വകലാശാലകള്‍ക്കു തീരുമാനിക്കാം. കോവിഡ് നിയന്ത്രണത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഉറപ്പാക്കണം. പരീക്ഷയ്ക്ക് മുന്‍പും ശേഷവും ക്ലാസ് അണുവിമുക്തമാക്കണം.

പരീക്ഷാകേന്ദ്രത്തിലേക്ക് കയറാന്‍ ഒരു പ്രവേശനകവാടം മാത്രമേ പാടുള്ളൂ. അറ്റന്‍ഡന്‍സ് ഷീറ്റില്‍ വിദ്യാര്‍ഥികള്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതില്ല. പരീക്ഷ നല്ലരീതിയില്‍ നടത്താന്‍ സ്ഥാപന മേധാവി, അധ്യാപക, അനധ്യാപക പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, അധ്യാപക രക്ഷാകര്‍ത്തൃസമിതി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശവകുപ്പ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പെടുത്തി കമിറ്റി രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം ഓഗസ്റ്റ് പത്തിനു മുമ്പ് നടത്തും.

Keywords: Thiruvananthapuram, Education, News, Kerala, University, Examination, Final, Lockdown, COVID-19, Minister, Government, Study class, Entrance, Teacher, Students media, Students, The final semester exams at the universities will start from June 28.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?