ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് നാലു മാസം തടവ് ശിക്ഷ; മുട്ട കൊണ്ട് എറിയാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് 28കാരന്‍


പാരിസ്: (https://ift.tt/3wdMVap) ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാള്‍ക്ക് തടവ് ശിക്ഷ. ഡാമിയന്‍ ടാരെല്‍ എന്ന 28കാരനാണ് നാലു മാസം ശിക്ഷ ലഭിച്ചിരിക്കുന്നത്. 

എന്നാല്‍ മാക്രോണ്‍ തന്റെ നാട്ടില്‍ വരുന്നത് അറിഞ്ഞപ്പോള്‍ മുട്ട കൊണ്ട് എറിയാമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഡാമിയന്‍ ടാരെല്‍ കോടതിയില്‍ പറഞ്ഞു. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മാക്രോണിന്റെ രാജ്യവ്യാപക പര്യടനത്തിനിടെ ഡ്രോം പ്രവിശ്യയിലെ ടെയിന്‍-എല്‍ ഹെര്‍മിറ്റേജ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. ഹോടെലുകളിലും റെസ്റ്റൊറന്റുകളിലും ജോലി ചെയ്യാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന ഹൈസ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം, കമ്പിവേലിക്ക് അപ്പുറം തന്നെ കാത്തുനിന്ന ആളുകള്‍ക്കരികിലേക്ക് പ്രസിഡന്റ് എത്തിയപ്പോഴായിരുന്നു സംഭവം.  

News, World, International, Paris, President, Punishment, France: Man Who Slapped President Emmanuel Macron Jailed For Four Months


ജനങ്ങള്‍ക്ക് കൈ നല്‍കി നിങ്ങുന്നതിനിടെ ഒരാള്‍ കൈ തട്ടിമാറ്റുകയും മാക്രോണിന്റെ ഇടതു കവിളില്‍ അടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാക്രോണിന്റെ ഓഫീസ് സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. ഒറ്റപ്പെട്ട സംഭവമാണിതെന്നും ജനങ്ങളെ നേരില്‍ കാണുന്നത് തുടരുമെന്നും സംഭവത്തെ തുടര്‍ന്ന് മാക്രോണ്‍ പ്രതികരിച്ചു.

Keywords: News, World, International, Paris, President, Punishment, France: Man Who Slapped President Emmanuel Macron Jailed For Four Months

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?