ബൈകിലെത്തിയ യുവാക്കള്‍ തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിനിടെ ഓടോറിക്ഷയില്‍നിന്ന് തലയിടിച്ച് വീണ് 27കാരിക്ക് ദാരുണാന്ത്യം


താനെ: (https://ift.tt/3wdMVap) ബൈകിലെത്തിയ യുവാക്കള്‍ തട്ടിപ്പറിച്ച മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിനിടെ ഓടോറിക്ഷയില്‍നിന്ന് തലയിടിച്ച് വീണ് 27കാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മുംബൈ താനെയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.

മാളിലെ സ്പായില്‍ ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ഓടോറിക്ഷയില്‍ പോകുന്നതിനിടെയാണ് സംഭവം. ബൈകിലെത്തിയ യുവാക്കള്‍ ഓടോറിക്ഷക്ക് സമീപമെത്തുകയും യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയുമായിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി റോഡിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

News, National, India, Mumbai, Mobile Phone, Woman, Death, Auto & Vehicles, Travel, Complaint, Police, Arrested, Accused, Woman Falls Off Auto, Dies Trying To Get Phone Back From Snatchers Near Mumbai


യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അല്‍കേഷ് പര്‍വേസ് മോമിന്‍ അന്‍സാരിയെയും 18കാരനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


Keywords: News, National, India, Mumbai, Mobile Phone, Woman, Death, Auto & Vehicles, Travel, Complaint, Police, Arrested, Accused, Woman Falls Off Auto, Dies Trying To Get Phone Back From Snatchers Near Mumbai

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?