ഖത്വറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 259 പേര്‍ക്കെതിരെ നടപടി

ദോഹ: (www.kasargodvartha.com 10.06.2021) ഖത്വറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 259 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 251 പേരെയും സാമൂഹിക അകലം പാലിക്കാത്തതിന് ആറുപേരെയുമാണ് പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടുപേരെയും പിടികൂടി. 

ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നുമാണ് നിര്‍ദേശം. 

Doha, News, Gulf, World, Qatar, COVID-19, Mask, Top-Headlines, Ministry takes action against 259 for violating Covid19 precautionary measures

Keywords: Doha, News, Gulf, World, Qatar, COVID-19, Mask, Top-Headlines, Ministry takes action against 259 for violating Covid19 precautionary measures



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?