മാറ്റിവച്ച ജെഡിസി പരീക്ഷകള്‍ ജൂണ്‍ 24ന് ആരംഭിക്കും
തിരുവനന്തപുരം: (www.kvartha.com 16.06.2021) സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2020-21 അധ്യയന വര്‍ഷത്തെ ജെഡിസി പരീക്ഷകള്‍ ജൂണ്‍ 24 മുതല്‍ ജൂലൈ 7 വരെ നടക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകളാണ് 24 മുതല്‍ ആരംഭിക്കുന്നത്.
സംസ്ഥാന സര്‍കാര്‍ നിര്‍ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക. പരീക്ഷ നടപടിക്രമങ്ങളെ കുറിച്ച് അറിയാന്‍ വിദ്യാര്‍ഥികള്‍ അതത് കോളജ്/സെന്ററുകളുമായി ബന്ധപ്പെടണം.
Keywords: Thiruvananthapuram, News, Kerala, Examination, COVID-19, Mask, Education, Students, Postponed JDC exams will start on June 24
Powered by Info News For You

Comments
Post a Comment