'എനിക്കു ശ്വാസം മുട്ടുന്നു': ലോകത്തെ നടുക്കിയ ജോര്‍ജ് ഫ്‌ലോയ്ഡ് കൊലപാതകത്തില്‍ വിധി, മുന്‍ പൊലീസ് ഓഫീസര്‍ക്ക് 22.5 വര്‍ഷം തടവ് ശിക്ഷ
മിനിയാപൊളിസ്: (www.kvartha.com 26.06.2021) ലോകത്തെ നടുക്കിയ ജോര്‍ജ് ഫ്‌ലോയ്ഡ് (46) കൊലപാതകത്തില്‍ വിധി. അമേരികയിലെ മിനിയാപൊളിസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസ് ഓഫീസര്‍ ഡെറക് ചൗവിന് ഇരുപത്തിരണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 'അതീവമായ ക്രൂരത' യാണ് ഷോവിന്‍ കാണിച്ചതെന്ന് ജഡ്ജി പറഞ്ഞു.
2020 മെയ് 25നാണ് യുഎസിലെ മിനിയപ്പലിസ് നഗരത്തില്‍ ജോര്‍ജ് ഫ്‌ലോയിഡിനെ വിലങ്ങുവച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. എട്ട് മിനുട്ട് 46 സെകെന്റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കുന്നു. ഫ്‌ലോയ്ഡിനെ പൊലീസ് ഓഫിസര്‍ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസില്‍ വളര്‍ന്നു.
ജോര്‍ജ്ജ് ഫ്‌ലോയിഡന്റെ കൊലപാതകത്തില്‍ അമേരിക്കയിലുടനീളം വന്‍പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ ഏപ്രിലില്‍ ഷാവിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഫ്‌ലോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയത്. 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന് ഫ്‌ലോയ്ഡ് പലവട്ടം പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം.
Keywords: News, World, Police, Jail, Killed, Crime, George Floyd, US Ex-Police Officer Sentenced To Over 22 Years For George Floyd death
Powered by Info News For You

Comments
Post a Comment