വ്യാജ പ്രൊഫൈലുണ്ടാക്കി 22കാരനായി ചമഞ്ഞ് 16 കാരിയുമായി ഒരു വര്‍ഷം നീണ്ട പ്രണയചാറ്റ്, ഇതിനിടെ അശ്ലീല ചിത്രങ്ങള്‍ കൈവശപ്പെടുത്തി ഭീഷണിയും; കൂറ്റനാട് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാപ്രേരണാകുറ്റത്തിന് 45കാരന്‍ അറസ്റ്റില്‍
കൂറ്റനാട്(പാലക്കാട്): (www.kvartha.com 29.06.2021) കൂറ്റനാട് ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 45കാരന്‍ അറസ്റ്റില്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റിക്കടുത്തുള്ള കൈപ്പിടിയില്‍ ദിലീപ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിന് പിന്നാലെ കഴിഞ്ഞ 21നാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പതിനാറുകാരിയുമായി സൗഹൃദത്തിലായി പ്രണയചാറ്റ് നടത്തി പെണ്‍കുട്ടിയുടെ വിവസ്ത്രയായ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം, ഐടി ആക്ട് , പോക്സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
തനിക്ക് 22 വയസ്സാണെന്നും സെന്റ് ആല്‍ബര്‍ട്ടിലെ വിദ്യാര്‍ത്ഥിയാണെന്നും വിശ്വസിപ്പിച്ച് ബന്ധുവായ 24കാരന്റെ ചിത്രമുപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മാതാപിതാക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സുഹൃത്തിനെക്കൊണ്ട് പെണ്‍കുട്ടിയുമായി സംസാരിപ്പിച്ചു. ഒരു വര്‍ഷത്തോളം ചാറ്റ് ചെയ്ത ശേഷമാണ് ഇയാള്‍ കുട്ടിയുടെ വിവസ്ത്രയായ ചിത്രങ്ങള്‍ കൈക്കലാക്കി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്.
Powered by Info News For You

Comments
Post a Comment