പ്രണയം നിരസിച്ചത് പകയായി വളര്‍ന്നു; കത്തിയുമായി എത്തിയ 21 കാരന്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ക്രൂരമായി കുത്തി കൊലപ്പെടുത്തി; തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്കും കുത്തേറ്റ് ഗുരുതരം

പെരിന്തല്‍മണ്ണ: (www.kvartha.com 17.06.2021) പെരിന്തല്‍മണ്ണയില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ (21) ആണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ സഹോദരിക്കും പരിക്കേറ്റു. സംഭവത്തില്‍ പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ അക്രമത്തില്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറി വിനീഷ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതി ആസൂത്രിതമായി കൊല നടത്തിയെന്നാണ് നിഗമനം. പ്രതിയെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. പ്രണയം നിരസിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ കട ബുധനാഴ്ച രാത്രി കത്തിയിരുന്നു. ഇതിന് പിന്നിലും പ്രതിയാണെന്നാണ് പൊലീസ് കരുതുന്നത്.

News, Kerala, Crime, Killed, Police, Accused, Custody, Man killed girl in Perinthalmanna; One injured

Keywords: News, Kerala, Crime, Killed, Police, Accused, Custody, Man killed girl in Perinthalmanna; One injured

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?