ഹരിയാനയില്‍ ലോക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍

ചണ്ഡീഗഢ്: (www.kvartha.com 14.06.2021) ഹരിയാനയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി. അതേസമയം, ലോക്ഡൗണില്‍ ഏതാനും ഇളവുകള്‍ നല്‍കാനും സര്‍കാര്‍ തീരുമാനിച്ചു. പുതിയ ഇളവുകള്‍ അനുസരിച്ച് മാള്‍, ഹോട്ടല്‍, റെസ്റ്റൊറന്റ്, ബാറുകള്‍ എന്നിവ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാന്‍ അനുമതി നല്‍കി. 

എന്നാല്‍ ഉള്‍കൊള്ളാവുന്നതില്‍ പകുതി പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. ജിമ്മുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കാന്‍ അനുമതിയില്ല. ആരാധലായങ്ങളില്‍ പരാമവധി 21 പേര്‍ക്ക് മാത്രം പ്രവേശനം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 21 പേര്‍ക്ക് പങ്കെടുക്കാം.

News, National, COVID-19, Lockdown, Government, Haryana extends statewide Covid lockdown till June 21 with some relaxations

Keywords: News, National, COVID-19, Lockdown, Government, Haryana extends statewide Covid lockdown till June 21 with some relaxations


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?