ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നു; ജൂൺ 21 ന് സംസ്ഥാനത്ത് വാഹനങ്ങൾ എവിടെയാണോ, അവിടെ 15 മിനുറ്റ് നിർത്തിയിടും

തിരുവനന്തപുരം: (www.kvartha.com 14.06.2021) പെട്രോളിയം വില വര്‍ധനവിനെതിരെ ജൂണ്‍ 21ന് പകല്‍ 15 മിനുറ്റ് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പറഞ്ഞു. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കിയെന്നും എളമരം കരീം അറിയിച്ചു.

പെട്രോള്‍ – ഡീസല്‍ വില ദിവസംതോറും വര്‍ധിക്കുകയാണ്. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂണ്‍ 1ന് ക്രൂഡ് ഓയില്‍ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസല്‍ ലിറ്ററിന് 88 രൂപയായും ഉയര്‍ന്നു. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. ജനജീവിതം ദുസഹമായി മാറി. 2014 ല്‍ മോദി നല്‍കിയ വാഗ്ദാനം, ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ 50 രൂപയ്ക്കും ഡീസല്‍ 40 രൂപയ്ക്കും നല്‍കുമെന്നായിരുന്നു.

കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സര്‍കാര്‍ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സര്‍കാരിന്റെ ഈ പകല്‍കൊള്ള. ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗം അഭ്യര്‍ഥിച്ചു.

News, Thiruvananthapuram, Vehicles, Kerala, State, Petrol Price, Petrol, Diesel,

ഓണ്‍ലൈനായി ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

കെ പി രാജേന്ദ്രന്‍ (എഐടിയുസി), മനയത്ത് ചന്ദ്രന്‍ (എച്എംഎസ്), അഡ്വ. എ റഹ്മത്തുള്ള (എസ്ടി യു), കെ രത്‌നകുമാര്‍ (യുടിയുസി), സോണിയ ജോര്‍ജ് (സേവ), വി കെ സദാനന്ദന്‍ (എഐ യുടിയുസി), അഡ്വ. ടി ബി മിനി (ടിയുസിസി), കളത്തില്‍ വിജയന്‍ (ടിയുസിഐ), കവടിയാര്‍ ധര്‍മന്‍ (കെടിയുസി), വിവി രാജേന്ദ്രന്‍ (എഐസിടിയു), വി സുരേന്ദ്രന്‍ പിള്ള (ജെ എല്‍യു), കെ ചന്ദ്രശേഖരന്‍ (ഐഎന്‍എല്‍സി), മനോജ് പെരുമ്പള്ളി (ജെടിയു), റോയി ഉമ്മന്‍ (കെ ടിയുസി), ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Keywords: News, Thiruvananthapuram, Vehicles, Kerala, State, Petrol Price, Petrol, Diesel, Protests against rising fuel prices: On June 21, vehicles will be parked for 15 minutes wherever they are in state.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?