വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ പ്രഭാതകൃത്യത്തിനായി പെട്രോൾ പമ്പിലേക്ക് പോയി: 2000 രൂപ പിഴ ഈടാക്കി പൊലീസ്

കൊല്ലം: (www.kvartha.com 12.06.2021) വീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ പ്രഭാതകൃത്യത്തിനായി പെട്രോൾ പമ്പിലേക്ക് പോവാൻ പുറത്തിറങ്ങിയാൾക്ക് ലോക്ഡൗണ്‍ ലംഘനത്തിന്‍റെ പേരില്‍ 2000 രൂപ പൊലീസ് പിഴ ഈടാക്കിയതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓടോറിക്ഷ ഡ്രൈവർക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്.

ജൂൺ രണ്ടാം തീയതി പുലര്‍ചെ ആറരയോടെ ഓടോയില്‍ വീടിനു പുറത്തിറങ്ങിയതായിരുന്നു ഇയാൾ. സ്വന്തം വീട്ടില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ പോയി പ്രഭാതകൃത്യങ്ങള്‍ ചെയ്യുകയായിരുന്നു ഉദ്ദേശം.

News, Kollam, Kerala, State, Police, Case, Fine, Lockdown, COVID-19, Auto driver,

എന്നാൽ രാവിലെ ലോക്ഡൗണ്‍ ലംഘനം പിടിക്കാനിറങ്ങിയ പൊലീസ് സത്യവാങ്ങ്മൂലം ഇല്ലെന്ന കാരണം പറഞ്ഞ് വണ്ടി കൊണ്ടുപോവുകയും രണ്ടായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. ലോക്ഡൗണ്‍ കാലമായതിനാല്‍ പണിയില്ലെന്നും വീട്ടില്‍ ശുചിമുറിയില്ലെന്നുമെല്ലാം പറഞ്ഞിട്ടും പിഴ കുറയ്ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ഓടോ ഡ്രൈവർ പറഞ്ഞു.

കാശടയ്ക്കാത്തതിനാല്‍ രണ്ടു ദിവസമാണ് വണ്ടി സ്റ്റേഷനിലിട്ടത്. സത്യവാങ്മൂലം കൈയില്‍ കരുതാതത്തിന് അഞ്ഞൂറ് പിഴ നൽകിയാൽ മതിയെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാക്കു പോലും വണ്ടി കസ്റ്റഡിയിലെടുത്ത എസ്ഐ കേട്ടില്ലെന്നും ഇയാൾ പറഞ്ഞു.

Keywords: News, Kollam, Kerala, State, Police, Case, Fine, Lockdown, COVID-19, Auto driver, Auto driver against police impose Rs 2000 fine for travelling petrol pump to use toilet.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?