ട്വന്റി20 ക്രികെറ്റ് ലോകകപ്; ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്‍ഡ്യയ്ക്ക് 28-ാം തീയതി വരെ സമയം
ന്യൂഡെല്‍ഹി: (https://ift.tt/3cb8gZP) ട്വന്റി20 ക്രികെറ്റ് ലോകകപിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്‍ഡ്യയ്ക്ക് 28-ാം തീയതി വരെ സമയം അനുവദിച്ച് രാജ്യാന്തര ക്രികെറ്റ് കൗണ്‍സില്‍ (ഐസിസി). കഴിഞ്ഞ ദിവസം ഐ സി സി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണു തീരുമാനം. യോഗത്തില്‍ ഇന്‍ഡ്യയില്‍നിന്നു ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രടറി ജയ് ഷായും പങ്കെടുത്തു.
ഇന്‍ഡ്യയില്‍ ശക്തമായി അലയടിച്ച കോവിഡ് രണ്ടാം തരംഗമാണ് ടൂര്‍ണമെന്റ് നടത്തിപ്പിന് ഭീഷണിയാകുന്നത്. രണ്ടാം തരംഗം ഒതുങ്ങിയാലും അധികം വൈകാതെ മൂന്നാം തരംഗമുണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നനറിയിപ്പ്. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇന്‍ഡ്യയില്‍ ടൂര്‍ണമെന്റ് നടത്തുന്നത് അപകടകരമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ യുഎസിനു മാത്രം പിന്നിലാണ് ഇന്‍ഡ്യ.
ഒക്ടോബറിലും നവംബറിലുമായാണു ലോകകപ് നടത്തേണ്ടത്. ഇന്‍ഡ്യയില്‍തന്നെ വേദിയൊരുക്കാനാണു ബി സി സി ഐ ആഗ്രഹിക്കുന്നതെങ്കിലും നിവൃത്തിയില്ലെങ്കില്‍ യുഎഇയിലേക്കു മാറ്റാനും ഒരുക്കമാണ്.
എന്നാല്‍ ഇന്‍ഡ്യയ്ക്കു പുറത്ത് ഇത്തവണ ലോകകപ് നടത്താനാണ് ഐ സി സിക്ക് താല്‍പര്യം. അത്തരമൊരു സാഹചര്യത്തില്‍ അത്യവശ്യമെങ്കില്‍ യു എ ഇയ്ക്കൊപ്പം ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരാകുന്നതിന് അതേ മേഖലയില്‍നിന്ന്് ഒരു രാജ്യത്തെക്കൂടി ഐ സി സി ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഒമാനാണ് സാധ്യത കൂടുതല്‍. ലോകകപ് ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്‍ഡ്യയ്ക്കു തന്നെയായിരിക്കും.
അതേസമയം ഇന്‍ഡ്യയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം നിമിത്തം ഒട്ടേറെ രാജ്യങ്ങള്‍ ഇന്‍ഡ്യയിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment