യുഎസില്‍ വിവിധയിടങ്ങളിലുണ്ടായ വെടിവെയ്പില്‍ 2 മരണം; 30 പേര്‍ക്ക് പരിക്ക്

ഓസ്റ്റിന്‍: (www.kvartha.com 13.06.2021) യുഎസില്‍ ഓസ്റ്റിന്‍, ചിക്കാഗോ, സാവന്ന എന്നിവിടങ്ങളിലുണ്ടായ വെടിവെയ്പില്‍  രണ്ടു പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടങ്ങളിലും അക്രമികള്‍ ആരും പൊലീസ് പിടിയിലായിട്ടില്ല. ഓസ്റ്റിനിലെ സംഭവത്തില്‍ രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവിടെ 14 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

അതേസമയം ചിക്കാഗോയില്‍ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവിടെ ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോഡരികില്‍ നില്‍ക്കുകയായിരുന്ന സംഘത്തിനുനേരെ രണ്ടുപേര്‍ വെടിവെപ്പ് നടത്തുകയായിരുന്നു.

News, World, Crime, Attack, Shot, Shot dead, Injured, Killed, Police, Overnight mass shootings in US leave 2 dead, 30 wounded

ജോര്‍ജിയയിലെ സവന്ന നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 18 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പെടെ ഏഴു പേര്‍ക്കാണ് ഇവിടെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് പരിക്കേറ്റത്. ഇവിടെ പരിക്കേറ്റവരില്‍ 18 മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലെ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, World, Crime, Attack, Shot, Shot dead, Injured, Killed, Police, Overnight mass shootings in US leave 2 dead, 30 wounded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?