സൗദിയില്‍ വാഹനാപകടം; 2 മലയാളി നഴ്സുമാര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

റിയാദ്: (www.kvartha.com 05.06.2021) സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു. സ്‌നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി പട്ടണമായ പട്ടണമായ നജ്‌റാനിലായിരുന്നു സംഭവം. 

നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്നേഹ, റിന്‍സി എന്നീ നഴ്സുമാര്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രിയിലും ഡ്രൈവര്‍ അജിത്ത് നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാന്‍ ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Riyadh, News, Gulf, World, Death, Accident, Nurses, Injured, Hospital, Treatment, 2 Malayali nurses died in Saudi road accident, 3 injured

Keywords: Riyadh, News, Gulf, World, Death, Accident, Nurses, Injured, Hospital, Treatment, 2 Malayali nurses died in Saudi road accident, 3 injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?