സ്പിരിറ്റ് കഴിച്ചതാണെന്ന് സംശയം; പത്തനാപുരത്ത് 2 പേര്‍ മരിച്ചു, 2 പേര്‍ ചികിത്സയില്‍

കൊല്ലം: (www.kvartha.com 16.06.2021) കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ചതാണെന്ന് സംശയം. രണ്ടുപേര്‍ മരിച്ചു. പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദ്, സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ എന്നിവരാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ കൂടി ഗുരുതരാവസ്ഥയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

നാലുപേരും ചേര്‍ന്ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്എല്‍ടിസി കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് കഴിച്ചെന്നാണ് സംശയിക്കുന്നത്. ആശുപത്രിയില്‍ നിന്ന് കിട്ടിയ സ്പിരിറ്റാണ് കഴിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പൊലീസും എക്‌സൈസ് സംഘവും ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ്.

Kollam, News, Kerala, Death, Treatment, Hospital, Police, Suspicion of consuming spirit; Two died in Pathanapuram

Keywords: Kollam, News, Kerala, Death, Treatment, Hospital, Police, Suspicion of consuming spirit; Two died in Pathanapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?