ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ 1 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന സര്‍കാര്‍


ഹൈദരാബാദ്: (https://ift.tt/3xtikpk) ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ജൂലൈ 1 മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന സര്‍കാര്‍. സംസ്ഥാനത്തെ എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ വൈറസ് നിയന്ത്രണത്തിലാണെന്നും കോവിഡ് -19 കേസുകള്‍ കുറഞ്ഞുവെന്നുമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സമര്‍പിച്ച റിപോര്‍ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. 

News, National, India, Hyderabad, Lockdown, Education, Students, Telangana, Telangana Govt Allows Educational Institutions to Resume Physical Classes From July 1


കോവിഡ് രണ്ടാംതരംഗം വ്യാപകമായതിന് പിന്നാലെ നടപ്പാക്കിയ ഒരു മാസത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തെലങ്കാന സര്‍കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ നിലവില്‍ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങള്‍ നീക്കാനും മന്ത്രിസഭ തീരുമാനിച്ചു. സാധാരണക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ലോക്ഡൗണ്‍ പിന്‍വലിച്ചതെന്നും സര്‍കാര്‍ വിശദീകരിച്ചു.

Keywords: News, National, India, Hyderabad, Lockdown, Education, Students, Telangana, Telangana Govt Allows Educational Institutions to Resume Physical Classes From July 1

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?