ഗുജറാത്തില്‍ 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പിതാവ് അറസ്റ്റില്‍
അഹ് മദാബാദ്: (www.kvartha.com 13.06.2021) ഗുജറാത്തിലെ ഭാഗ്‌നഗര്‍ ജില്ലയില്‍ 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. ബുധനാഴ്ച സര്‍കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതെന്ന് അഹ് മദാബാദ് മിറര്‍ റിപോര്‍ട് ചെയ്യുന്നു.
പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോള്‍ പിതാവ് നിരന്തരം തന്നെ പീഡിപ്പിതായി വെളിപ്പെടുത്തുകയായിരുന്നു. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തും ഉറങ്ങിയിരുന്ന സമയത്തുമായിരുന്നു അതിക്രമം. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചിരുന്നത് മാതാവിന്റെ അറിവോടെയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സക്കായി ഭാവ്‌നഗറിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ഭാവ്‌നഗര്‍ പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാര്‍ക്ക് കൈമാറി.
Keywords: Ahmedabad, News, National, Complaint, Father, Molestation, Girl, Police, Crime, Arrest, Arrested, Complaint that 19-year-old girl molested in Gujarat; One arrested
Powered by Info News For You

Comments
Post a Comment