1957 ലെ ഇ എം എസ് സര്‍കാര്‍ വിഭാവനം ചെയ്ത പദ്ധതി യാഥാർഥ്യമാവുന്നു; പാലായി റഗുലേറ്റര്‍ കംബ്രിഡ്ജിലെ കാര്യക്ഷമതാ പരിശോധന പുരോഗമിക്കുന്നു; 10 തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെള്ളത്തിന് ക്ഷാമത്തിന് പരിഹാരമാവും

നീലേശ്വരം: (www.kasargodvartha.com 12.06.2021) തേജസ്വിനി പുഴയില്‍ നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിച്ച പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കാര്യക്ഷമതാ പരിശോധന ആരംഭിച്ചു. 65 കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന ഇറിഗേഷന്‍ വകുപ്പാണ് 227 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും ഷടര്‍ കംബ്രിഡ്ജ് നിര്‍മിച്ചത്. പരിശോധന തൃപ്‌തികരമായാൽ വൈകാതെ ഉദ്‌ഘാടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷടറുകൾ മുഴുവൻ താഴ്ത്തി പൂർണ തോതിൽ വെള്ളം സംഭരിച്ചാണ് ട്രയൽ റൺ.

                                                                      
Kasaragod, Nileshwaram, Kerala, News, Water, Test, River, Panchayath, Inauguration, President, Secretary, Municipality, Bridge, Farming, Efficiency test at Palai Regulator cum Bridge is in progress.


ഓടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷടറുകളാണ് ഇവിടെ ഉള്ളത്. പാലായി ഷടര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ പത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുകയും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാവുകയും ചെയ്യും. ഗതാഗത രംഗത്തും ടൂറിസം രംഗത്തും വലിയ മുന്നേറ്റമാണ് ഇതിലൂടെ യാഥാർഥ്യമാവുക.

1957 ലെ ഇ എം എസ് സര്‍കാര്‍ വിഭാവനം ചെയ്ത പദ്ധതി കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് തൃക്കരിപ്പുര്‍ എംഎല്‍എ എം രാജഗോപാലന്‍, മുന്‍ എംപി പി കരുണാകരന്‍, ജില്ലയിലെ രാഷ്ട്രീയ നേതൃത്വം എന്നിവര്‍ മുന്‍കൈ എടുത്ത് 2018 ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കാര്യക്ഷമതാ പരിശോധനയിൽ നീലേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍, വൈസ് പ്രസിഡന്റ് എം ശാന്ത, നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ്‌ റാഫി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി ഗൗരി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി പി ലത, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ പി ബി ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തംഗം എം പ്രശാന്ത്, കൗണ്‍സിലര്‍ പി.ഭാര്‍ഗവി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂടീവ് എഞ്ചിനീയർ പി രമേശന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം മധുസൂദനന്‍, മെകാനികല്‍ എഞ്ചിനീയര്‍ നസീര്‍, ഓവര്‍സിയര്‍മാരായ വിനോദ് കുമാര്‍, സൗമ്യ, ദിനേശന്‍, ആക്ഷന്‍ കമിറ്റി കണ്‍വീനര്‍ ടി കുഞ്ഞിക്കണ്ണന്‍, പി മനോഹരന്‍, സി സി കുഞ്ഞിക്കണ്ണന്‍, കെ പി ഗോപാലന്‍, പി അഖിലേഷ്, നഗരസഭാ സെക്രടറി ശിവജി സി കെ സംബന്ധിച്ചു.

Keywords: Kasaragod, Nileshwaram, Kerala, News, Water, Test, River, Panchayath, Inauguration, President, Secretary, Municipality, Bridge, Farming, Efficiency test at Palai Regulator cum Bridge is in progress.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?