കോവിഡ് 19; ഗോവയില്‍ കര്‍ഫ്യൂ ജൂണ്‍ 21 വരെ നീട്ടി
പനാജി: (www.kvartha.com 13.06.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജൂണ്‍ 21 വരെ നീട്ടി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ചില ഇളവുകള്‍ ഗോവ സര്‍കാര്‍ നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത്, മുന്‍സിപല്‍ മാര്‍കെറ്റുകള്‍ തുറക്കാനുള്ള അനുമതിയാണ് സര്‍കാര്‍ നല്‍കിയത്. ഗോവയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പഞ്ചായത്ത്, മുന്‍സിപല്‍ മാര്‍കെറ്റുകള്‍. വിവാഹ ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം 18 വയസ് കഴിഞ്ഞ എല്ലാവരും അടുത്തുള്ള വാക്‌സിന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Keywords: Goa, News, National, COVID-19, Government, Chief Minister, Curfew, Goa govt extends COVID-19 curfew till June 21
Powered by Info News For You

Comments
Post a Comment