കോവിഡ്-19; ടി 20 ലോകകപ് ഇന്‍ഡ്യയില്‍ നിന്ന് മാറ്റിയേക്കും


ന്യൂഡെല്‍ഹി: (https://ift.tt/3gafrmp) ടി 20 ലോകകപ് ഇന്‍ഡ്യയില്‍ നിന്ന് മാറ്റിയേക്കും. ഇന്‍ഡ്യയിലെ കോവിഡ് -19 സാഹചര്യം കാരണം ലോകകപിന്റെ കാര്യത്തില്‍ സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഐ സി സിയോട് ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

മത്സരങ്ങള്‍ യു എ ഇയിലേക്കും ഒമാനിലേക്കും മാറ്റാനാണ് സാധ്യത. ഇന്‍ഡ്യയില്‍ മത്സരം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം മത്സരം നടത്താനുള്ള വേദിയായി യു എ ഇയെ നേരത്തേതന്നെ പരിഗണിച്ചിരുന്നു. ഇതിനൊപ്പം ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിനെ നാലാമത്തെ വേദിയായി ഉള്‍പെടുത്താനാണ് ഐ സി സി ശ്രമം. അബൂദബി, ദുബൈ, ശാര്‍ജ എന്നിവയാണ് യു എ ഇയിലെ മൂന്ന് വേദികള്‍.

News, National, India, New Delhi, Sports, Cricket, COVID-19, BCCI, ICC, T20 World Cup set to be moved out of India, ICC intimated internally


16 ടീമുകളുടെ മത്സരത്തിന്റെ പ്രാഥമിക റൗന്‍ഡുകള്‍ക്കായി മസ്‌കറ്റിനെ കൂടി പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഐ പി എലിനു ശേഷം മൂന്ന് യു എ ഇ മൈതാനങ്ങളും ലോകകപിനായി സജ്ജമാക്കാന്‍ ഇതിനാല്‍ സമയം ലഭിക്കുമെന്നും ഐ സി സിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: News, National, India, New Delhi, Sports, Cricket, COVID-19, BCCI, ICC, T20 World Cup set to be moved out of India, ICC intimated internally

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?