കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് ജെസിബി ലോഡറുമായി കൂട്ടിയിടിച്ച് അപകടം; മരിച്ചവരുടെ എണ്ണം 17 ആയി

കാന്‍പൂര്‍: (www.kvartha.com 09.06.2021) കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് ജെസിബി ലോഡറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപോര്‍ട്. കാന്‍പൂറിന് സമീപമുള്ള സച്ചേന്ദിയില്‍ യുപി റോഡ് വേയ്‌സിന്റെ ബസ് ജെസിബി ലോഡറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിയുകയായിരുന്നു. 

കാന്‍പൂരില്‍ നിന്ന് അഹ് മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

News, National, Accident, Death, Injured, Bus, JCB loader, Kanpur, 17 died In Bus Accident In Kanpur

Keywords: News, National, Accident, Death, Injured, Bus, JCB loader, Kanpur, 17 died In Bus Accident In Kanpur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?