പോലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കേരളം (www.evisionnews.co): പോലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കില്‍ പോകുന്നതിനിടെ യുവാക്കളെ പോലീസ് പിടികൂടി. ഇതിനിടെ ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോലീസ് പറയുന്നതിങ്ങനെ:- ഇന്നലെ ഹൈവേ പട്രോളിങിനിടെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ പോകുന്നതുകണ്ടു. പരിശോധനയുടെ ഭാഗമായി പോലീസ് കൈകാണിച്ചു. ആകാശ് ഇറങ്ങിയോടി. മറ്റു രണ്ട് പേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആകാശിനെ പിന്നീട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൈക്ക് ഇവര്‍ മോഷ്ടിച്ചതാണെന്നും പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment