15കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; എസ് ഐ അറസ്റ്റില്‍; ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 26.06.2021) പതിനഞ്ചുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി. കാശിമേട് പൊലീസ് സ്റ്റേഷനിലെ എസ് ഐ സതീഷ്‌കുമാറാണ് (37) പിടിയിലായത്. വെള്ളിയാഴ്ചയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പൊലീസില്‍ ചേര്‍ന്നത്. സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുമുണ്ട്.

Chennai cop arrested for harassing his mistress's 15-yr-old daughter, Chennai, News, Local News, Molestation, Police, Arrested, Complaint, National

പെണ്‍കുട്ടിയുടെ പിതാവ് തമിഴ് മാധ്യമത്തിനു മുന്നില്‍ പീഡനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുക്കുന്നതും അറസ്റ്റിലാകുന്നതും.

കഴിഞ്ഞവര്‍ഷം മാധാവരത്ത് ജോലിചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച് പെണ്‍കുട്ടിയുടെ 38കാരിയായ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളര്‍ന്നതോടെ എസ് ഐ യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി.

അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ് ഐ ബന്ധം സ്ഥാപിച്ചു. അമ്മയുമായുള്ള എസ് ഐയുടെ അവിഹിത ബന്ധം മകള്‍ ഒരിക്കല്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍, വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്‌കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും പറഞ്ഞു. ഭയന്ന പെണ്‍കുട്ടി ഈ വിവരങ്ങള്‍ ആരോടും പറഞ്ഞില്ല.

എന്നാല്‍, ഇതിനിടെ സതീഷ്‌കുമാര്‍ പെണ്‍കുട്ടിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. വഴങ്ങാതിരുന്നതോടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ബന്ധത്തിന് സമ്മതിപ്പിക്കാന്‍ കുട്ടിയുടെ അമ്മയ്ക്കും മാതൃസഹോദരിക്കും സതീഷ്‌കുമാര്‍ സാമ്പത്തിക സഹായങ്ങളും നല്‍കി.

വിലകൂടിയ സ്മാര്‍ട്‌ഫോണും സമ്മാനങ്ങളും എസ് ഐ കൊടുത്തിരുന്നു. പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചെങ്കിലും അമ്മ അതെല്ലാം വാങ്ങിയെടുത്തു. ഉപദ്രവം സഹിക്കാനാകാതായപ്പോള്‍ കുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നുപറഞ്ഞു. പിതാവ് പൊലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും സതീഷ് കുമാര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. നിസ്സഹായനായ പിതാവ് ഒരു തമിഴ് മാധ്യമത്തിലൂടെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പോക്‌സോ ചുമത്തി അറസ്റ്റുചെയ്ത പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടിട്ടുണ്ട്.

Keywords: Chennai cop arrested for harassing 15-yr-old, Chennai, News, Local News, Molestation, Police, Arrested, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?