കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ ലഭ്യമാക്കുമെന്ന് റെയില്‍വെ

ശ്രീനഗര്‍: (www.kvartha.com 21.06.2021) കശ്മീരിലെ 15 സ്റ്റേഷനുകളിലും വൈ-ഫൈ സ്ഥാപിച്ചതായി റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. ഇനിമുതല്‍ റെയില്‍വെയുടെ റെയില്‍വയര്‍ വൈ-ഫൈ ജമ്മു കശ്മീരിലെ എല്ലാ സ്‌റ്റേഷനുകളിലും ലഭ്യമാക്കും. ലോക വൈ-ഫൈ ദിനത്തില്‍ ശ്രീനഗര്‍ അടക്കം കശ്മീര്‍ താഴ്വരയിലെ 14 സ്റ്റേഷനുകളും ലോകത്തെ ഏറ്റവും വലിയ സംയോജിത പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുകളുടെ ഭാഗമായി മാറിയെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തൊട്ടാകെ 6000ത്തില്‍ അധികം സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍കാണിതെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ ലിമിറ്റഡുമായി സഹകരിച്ച് ഇന്‍ഡ്യന്‍ റെയില്‍വെ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും അതിവേഗ വൈ-ഫൈ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Srinagar, News, National, Technology, Railway, Minister, WiFi, All 15 stations in Kashmir now WiFi-ready, announces Railways

Keywords: Srinagar, News, National, Technology, Railway, Minister, WiFi, All 15 stations in Kashmir now WiFi-ready, announces Railways


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?