ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതായി പരാതി; 15കാരനായ വിദ്യാര്‍ഥി കസ്റ്റഡിയില്‍
മുംബൈ: (www.kvartha.com 15.06.2021) ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനില്‍ നിന്നുള്ള 15കാരനാണ് ഓണ്‍ലൈന്‍ ഇ-കോഡിങ് ക്ലാസിനിടയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ഒന്നിലധികം തവണ ഇതാവര്‍ത്തിച്ചതിനേ തുടര്‍ന്നാണ് മുംബൈ പൊലീസില്‍ പരാതിപ്പെട്ടത്.
ഫെബ്രുവരി 15നും മാര്‍ച് രണ്ടിനും ഇടയില്‍ നടന്ന ക്ലാസിനിടയ്ക്ക് പലതവണ കുട്ടി മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കോഡിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ചിന്തിക്കുകയും പിന്നീട് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തമാശയ്ക്കായി ചെയ്തതാണിതെന്നാണ് വിദ്യാര്‍ഥി പറയുന്നത്.
Keywords: Mumbai, News, National, Complaint, Police, Crime, Student, Teachers, Student, Boy, 15, flashes private parts at teachers during e-classes
Powered by Info News For You

Comments
Post a Comment