സ്പുട്‌നിക് വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡെല്‍ഹിയില്‍ ലഭ്യമാകും

ന്യൂഡെല്‍ഹി: (www.kvartha.com 14.06.2021) കോവിഡിനെതിരെയുള്ള സ്പുട്‌നിക് വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡെല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപോളോ ആശുപത്രിയില്‍ ലഭ്യമാകും. കേന്ദ്ര സര്‍കാര്‍ പുറപ്പെടുവിച്ച വിലനിര്‍ണയ നിരക്ക് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ സ്പുട്‌നിക്കിന്റെ ഒരു ഡോസിന് 1,145 രൂപ വില നിശ്ചയിച്ചിട്ടുണ്ട്.  90 ശതമാനത്തിലേറെയാണ് സ്പുട്‌നിക്കിന്റെ ഫലക്ഷമത. 

അപോളോ ആശുപത്രിയിലും ഡോ. റെഡ്ഡീസ് ലബോറടറിയും സ്പുട്നിക് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം മെയ് 17ന് ഹൈദരാബാദും മെയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. അപോളോ ആശുപത്രികള്‍ക്ക് പുറമെ ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്. 

New Delhi, News, National, Vaccine ,COVID-19, Health, Hospital, Sputnik V To Be Available At Delhi's Indraprastha Apollo From June 15

സ്പുട്‌നിക്കിന്റെ ഇന്‍ഡ്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ് ബി പി എല്‍) എന്ന സ്ഥാപനമാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

Keywords: New Delhi, News, National, Vaccine ,COVID-19, Health, Hospital, Sputnik V To Be Available At Delhi's Indraprastha Apollo From June 15


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?