സുന്ദരക്ക് ബിജെപി നല്‍കിയ പണത്തില്‍ ഒരുലക്ഷം രൂപ പിടിച്ചെടുത്തു: 15000 രൂപയുടേത് പറഞ്ഞ് കബളിപ്പിച്ച് നല്‍കിയ 8000രൂപയുടെ ഫോണും കണ്ടെത്തി




കാസര്‍കോട് (www.evisionnews.co): ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ബിജെപി നേതാക്കള്‍ കെ. സുന്ദരക്ക് നല്‍കിയ പണത്തില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി. സുന്ദരയുടെ സുഹൃത്തിന്റെ കൈവശം സൂക്ഷിക്കാന്‍ നല്‍കിയ പണമാണ് കണ്ടെത്തിയത്. സുഹൃത്തിന്റെ ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. ക്രൈബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 

മഞ്ചേശ്വരത്തുനിന്ന് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതിനായി തനിക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും ബിജെപി നേതാക്കള്‍ നല്‍കി എന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. അതിനാലാണ് താന്‍ മത്സരരംഗത്തുനിന്ന് പിന്മാറിയതെന്നും സുന്ദര പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പോലീസ് സുന്ദരയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് തെളിവെടുപ്പും നടത്തി. കടയില്‍ നിന്ന് സുന്ദരയ്ക്ക് നല്‍കാനായി മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 15000 രൂപയുടെ ഫോണാണ് നല്‍കുന്നത് എന്നാണ് ബിജെപി നേതാക്കള്‍ സുന്ദരയെ വിശ്വസിപ്പിച്ചത്. എന്നാല്‍ 8000 രൂപയുടെ ഫോണാണ് വാങ്ങിയത് എന്നാണ് കടയുടമ നല്‍കിയ മൊഴി.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?