14കാരിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; വിവാഹ ദല്ലാളായ യുവതിക്കെതിരെ കേസ്

ചെറുതോണി: (www.kvartha.com 19.06.2021) 14കാരിയെ സഹോദരനും നാല് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ വിവാഹ ദല്ലാളായ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വിവാഹ ദല്ലാളായ ശ്രീകല എന്ന യുവതി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് പരാതിയെന്ന് കണ്ടെത്തിയതോടെയാണ് യുവതിക്കെതിരെ പൊലീസ് നടപടിയെടുത്തത്. 

വെണ്‍മണി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കഞ്ഞിക്കുഴി സ്റ്റേഷനില്‍ പരാതി ലഭിച്ചത്. സ്വന്തം സഹോദരന് വിവാഹമാലോചിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ശ്രീകല സ്ഥിരമായി എത്തിയിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു ശ്രീകലയുടെ മകള്‍. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍, വീട്ടില്‍ വരുന്നതില്‍ നിന്ന് ശ്രീകലയെ വിലക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാജമൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

News, Kerala, Complaint, Fake, Molestation, Police, Police Station, Girl, Woman, False complaint alleging 14-year-old molested by brother; Police have registered a case against a marriage broker

ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ് പൊലീസിനു പരാതി ലഭിക്കുന്നത്. മൊഴിയെടുത്തപ്പോള്‍ ശ്രീകല ഒപ്പം വേണമെന്നു പെണ്‍കുട്ടി വാശി പിടിച്ചതും ഗൈനക്കോളജിസ്റ്റിന്റെ റിപോര്‍ടിലെ ഉറപ്പില്ലായ്മയുമാണ് പരാതി വ്യാജമാണെന്ന സംശയമുണ്ടാക്കിയത്. 

ഇതിനിടെ അഭയ കേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടത്തെ രജിസ്റ്ററില്‍ 'സഹോദരന്‍ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, കലാമ്മ പറഞ്ഞിട്ടാണ് വ്യാജ പരാതി നല്‍കിയതെന്നും' എഴുതിയിരുന്നു. ഇതോടെ  ഇടുക്കി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നു വ്യക്തമായി. വ്യാജ പരാതിയാണ് നല്‍കിയതെന്ന് പെണ്‍കുട്ടി  പൊലീസിനു മൊഴി നല്‍കി. 

Keywords: News, Kerala, Complaint, Fake, Molestation, Police, Police Station, Girl, Woman, False complaint alleging 14-year-old molested by brother; Police have registered a case against a marriage broker


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?