വിജയ് മല്യയുടെ യുനൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികള്‍ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈനകെന്‍


ന്യൂഡെല്‍ഹി: (https://ift.tt/3qtcXnR) വിജയ് മല്യയുടെ യുനൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികള്‍ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈനകെന്‍. ഡെബിറ്റ് റികവറി ട്രിബ്യൂണല്‍ വഴിയാണ് 5825 കോടിയ്ക്ക് ഹൈനകെന്‍ ഓഹരികള്‍ വാങ്ങിയത്. ഇതോടെ കമ്പനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥതയായി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികള്‍. 9000 കോടിയുടെ വായ്പാ തട്ടിപ്പിലാണ് ഇദ്ദേഹം പ്രതിയായിരിക്കുന്നത്. മല്യ ലന്‍ഡനിലേക്ക് കടന്നതിന് പിന്നാലെ ഇഡി ഇദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. വിജയ് മല്യയുടെ ഓഹരികള്‍ ഇഡി ബാങ്കുകള്‍ക്ക് കൈമാറിയിരുന്നു. പിഎംഎല്‍എ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ഓഹരികളാണ് ഇപ്പോള്‍ ഹൈനകെന്റെ കൈകളിലേക്ക് എത്തുന്നത്.

News, National, India, New Delhi, Business, Business Man, Finance, Technology, Heineken buys Mallya's 15% stake to take control of United Breweries


ബിയര്‍ മാര്‍കെറ്റ് വിപണിയില്‍ ഇന്‍ഡ്യയിലെ പാതിയും യുബിഎല്ലിന്റെ പക്കലാണ്. ഡെബിറ്റ് റികവറി ട്രിബ്യൂണല്‍ വഴി തന്നെ ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്പനി വാങ്ങിയേക്കും. അവശേഷിക്കുന്ന 11 ശതമാനം ഓഹരികള്‍ കൂടി വാങ്ങിയാല്‍ ഹൈനകെന് 72 ശതമാനം ഓഹരികള്‍ സ്വന്തമാകും.

Keywords: News, National, India, New Delhi, Business, Business Man, Finance, Technology, Heineken buys Mallya's 15% stake to take control of United Breweries

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?