മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 14 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനമില്ല

പത്തനംതിട്ട: (www.kvartha.com 11.06.2021) മിഥുമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ജൂണ്‍ 14 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ മാത്രം നടക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. 15 ന് ആണ് മിഥുനം ഒന്ന്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്തര്‍ക്ക് ശബരിമലയിലേക്ക് ഇത്തവണയും പ്രവേശനം ഉണ്ടായിരിക്കില്ല. നട തുറക്കുന്ന 14ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. മിഥുനമാസ പൂജകള്‍ക്കായി തുറക്കുന്ന ക്ഷേത്രനട 19ന് രാത്രി എട്ട് മണിക്ക്  ഹരിവരാസനം പാടി അടയ്ക്കും. കര്‍ക്കിടക മാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂലൈ മാസം 16ന് ആണ്. 21ന് ക്ഷേത്ര നട അടയ്ക്കും.

Pathanamthitta, News, Kerala, Temple, Sabarimala, Sabarimala Temple, Religion, Sabarimala temple will open on 14th

Keywords: Pathanamthitta, News, Kerala, Temple, Sabarimala, Sabarimala Temple, Religion, Sabarimala temple will open on 14th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?