ലങ്കൻ പര്യടനത്തിനുള്ള ഇൻഡ്യൻ ടീം 14 ദിവസം ക്വാറന്റീനിൽ; ജൂൺ 28-ന് കൊളംബോയിലേക്ക്
ന്യൂഡെൽഹി: (www.kvartha.com 13.06.2021) ലങ്കൻ പര്യടനത്തിനുള്ള ഇൻഡ്യൻ ടീം 14 ദിവസം ക്വാറന്റീനിൽ കഴിയും. ശേഷം ജൂൺ 28-ന് ടീം കൊളംബോയിലേക്ക് പറക്കും. തിങ്കളാഴ്ച് ആരംഭിക്കുന്ന ക്വാറന്റീനിൽ ഏഴ് ദിവസം ഹാർഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക്വാറന്റീനുമായിരിക്കും. കൊളംബോയിൽ എത്തിയാലും ഇൻഡ്യൻ ടീം മൂന്നു ദിവസം ഹാർഡ് ക്വാറന്റീനിൽ ഇരിക്കണം. ജൂലായ് 12-നാണ് പരമ്പരയിലെ ആദ്യ മത്സരം.
ശിഖർ ധവാന്റെ കീഴിൽ ലങ്കൻ പര്യടനത്തിന് ഒരുങ്ങുന്ന ഇൻഡ്യൻ ക്രികെറ്റ് ടീം കൊളംബോയിൽ മൂന്നു ഇൻട്രാ-സ്ക്വാഡ് മത്സരങ്ങൾ കളിക്കും. സാധാരണ രീതിയിൽ ആതിഥേയ രാജ്യത്തിന്റെ എ ടീമുമായാണ് സന്നാഹ മത്സരങ്ങൾ കളിക്കുക. എന്നാൽ കോവിസ് മഹാമാരി പിടിമുറുക്കിയ സാഹചര്യത്തിൽ ഇന്ത്യൻ ടീം തന്നെ രണ്ടു ടീമായി തിരിഞ്ഞ് മൂന്നു മത്സരങ്ങൾ കളിക്കുമെന്നാണ് ബിസിസിഐ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ട്വന്റി-20യും രണ്ട് ഏകദിന മത്സരവും അടങ്ങിയതായിരിക്കും സന്നാഹ മത്സരം.
മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ഇൻഡ്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഋതുരാജ് ഗെയ്ക്ക്വാദ്, ചേതൻ സകറിയ,ദേവ്ദത്ത് പടിക്കൽ തുടങ്ങിയവർക്ക് അരങ്ങേറ്റ മത്സരം കൂടിയാണിത്.
Keywords: News, New Delhi, Sports, National, India, Sri Lanka, Srilanka, Indian Team, Mumbai, Team India To Undergo 14-Day Quarantine In Mumbai Ahead Of Sri Lanka Tour: Report.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment