മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി പരിചയപ്പെട്ട 12ലധികം സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയതായി പരാതി; യുവാവ് അറസ്റ്റില്‍

മുംബൈ: (www.kvartha.com 08.06.2021) മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി പരിചയപ്പെട്ട 12ലധികം സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മെകാനിക്കല്‍ എന്‍ജിനിയറായ മഹേഷ് എന്ന കരണ്‍ ഗുപ്ത(32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച മുംബൈയിലെ മലാഡ് പ്രദേശത്ത് വച്ചാണ് മുംബൈ പൊലീസ് പ്രതിയെ പിടികൂടിയത്.

വൈവാഹിക സൈറ്റുകളിലൂടെയാണ് ഇയാള്‍ വിദ്യാസമ്പന്നരായ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. പരിചയം ആകുന്നതോടെ റസ്റ്ററന്റിലോ മാളിലോ പബിലോ വച്ച് കാണാമെന്ന് പറയും. അത്തരം കൂടിക്കാഴ്ചകള്‍ക്കിടയിലാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തതെന്ന് ഡിസിപി സുരേഷ് മെങ്ഗാഡെ പറഞ്ഞു. നാലു മാസമായി ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Mumbai, News, National, Crime, Police, Arrest, Arrested, Women, Molestation, Custody, Man held for molestation against 12 women, used matrimonial sites to lure them

Keywords: Mumbai, News, National, Crime, Police, Arrest, Arrested, Women, Molestation, Custody, Man held for molestation against 12 women, used matrimonial sites to lure them


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?