അമേരികയില്‍ 12 നില കെട്ടിടം ഭാഗികമായി തകര്‍ന്നു വീണ് അപകടം; ഒരാള്‍ മരിച്ചു; 99 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഫ്‌ലോറിഡ: (https://ift.tt/3qtcXnR) അമേരികയിലെ മിയാമി ബീചിനടുത്ത് 12 നില കെട്ടിടം ഭാഗികമായി തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ 99 പേരെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഒരാള്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ഇതുവരെ സ്ത്രീകളും കുട്ടികളും അടക്കം 102 പേരെ രക്ഷിച്ചു. ഇവരില്‍ പത്ത് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
സര്‍ഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് നിലയുള്ള അപാര്‍ട്‌മെന്റ് കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കെട്ടിടത്തിന്റെ പകുതിയോളം തകര്‍ന്നുവീണു. 130 ഓളം അപാര്‍ട്‌മെന്റുകള്‍ ഈ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല.
രക്ഷാപ്രവര്‍ത്തനത്തിന് സഹായം ലഭ്യമാക്കാന്‍ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment