രാജ്യത്തുടനീളമുള്ള ഐ ഐ ടി ഹോസ്റ്റലുകളിൽ കോവിഡ് മൂലം ജീവൻ നഷ്ടമായത് 11 വിദ്യാര്‍ഥികൾക്കെന്ന് റിപോർട്
ഭോപ്പാല്‍: (www.kvartha.com 27.06.2021) രാജ്യത്തുടനീളമുള്ള ഐ ഐ ടി ഹോസ്റ്റലുകളിൽ കോവിഡ് മൂലം 11 വിദ്യാര്‍ഥികൾക്കും രണ്ട് അധ്യാപകർക്കും ജീവൻ നഷ്ടമായെന്ന് റിപോർട്. പകര്‍ചവ്യാധി പടർന്ന് പിടിച്ച 15 മാസത്തിനിടെ 157 ഐ ഐ ടി വിദ്യാര്‍ഥികൾക്കും 165 ഫാകല്‍റ്റി അംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും റിപോര്‍ടില്‍ പറയുന്നു.
മധ്യപ്രദേശിലെ നിമൂച്ചിൽ നിന്നുമുള്ള ആക്ടിവിസ്റ്റ് ആയ ചന്ദ്രശേഖർ ഗൗർ ആണ് ഇത് സംബന്ധിച്ചുള്ള റിപോർട് സമർപ്പിച്ചത്.
ഐ ടി ഐ കൂടാതെ എന്‍ ഐ ടികളിലും എത്രപേർ മരിച്ചുവെന്നും എത്ര പേർക്ക് രോഗം ബാധിച്ചെന്നും അന്വേഷിക്കും. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഡ്യന്‍ ഗവണ്‍മെന്റ്, 2021 മെയ് 20 വരെയുള്ള കണക്കുകൾ നൽകിയെങ്കിലും ഏത് കാമ്പസിലാണ് എത്ര പേർക്ക് കോവിഡ് ബാധിച്ചു എന്നുള്ള വിവരങ്ങൾ ഒന്നും കൈമാറിയില്ലയെന്നും ഗൗര്‍ പറയുന്നു.
ഹോസ്റ്റലുകളിലും മറ്റ് സ്ഥലങ്ങളിലെയും മുഴുവൻ വിദ്യാര്‍ഥികള്‍ക്കും എത്രയും പെട്ടന്ന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാൻ വേണ്ട നടപടികൾ സർകാർ സ്വീകരിക്കണമെന്നും ഗൗര്‍ കൂട്ടിച്ചേർത്തു.
Powered by Info News For You

Keywords: India, Bhopal, News, Education, IIT Chennai, Rurkie IIT, COVID-19, Students, Teachers, Due to covid-19 11 students dead in IIT hostels across the country.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment