ലോക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം വരെ തടവും വന്‍തുക പിഴയും; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്


അബൂദബി: (https://ift.tt/350QX9Z) ലോക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം വരെ തടവും വന്‍തുക പിഴയും. രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. കുട്ടികളെ ശ്രദ്ധയില്ലാതെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

'വദീമ നിയമം' എന്നറിയപ്പെടുന്ന യുഎഇയിലെ ബാലാവകാശ നിയമം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ  അവകാശങ്ങളും സംരക്ഷിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. 
അതിനാല്‍ കുട്ടികളെ ശ്രദ്ധിക്കാതെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം ഷോപിങിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായോ രക്ഷിതാക്കള്‍ പുറത്തുപോകുന്നത് നിയമപ്രകാരം കുറ്റകരമാണെന്ന് അബൂദബി പൊലീസ് അറിയിച്ചു. 

News, World, Gulf, Abu Dhabi, Police, UAE, Warning, Children, Parents, Fine, UAE: 10 years jail, Dh1 million fine for leaving kids in locked vehicles


മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തുന്നത് അപകടകരമാണ്. വീടുകളുടെ കോമ്പൗന്‍ഡുകളിലാണെങ്കിലും മറ്റ് സ്ഥലങ്ങളിലാണെങ്കിലും അശ്രദ്ധമായ ഇത്തരം പ്രവൃത്തികള്‍ കുട്ടികളുടെ മരണകാരണമാവുന്നതുള്‍പെടെ വളരെ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, World, Gulf, Abu Dhabi, Police, UAE, Warning, Children, Parents, Fine, UAE: 10 years jail, Dh1 million fine for leaving kids in locked vehicles

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?