ഇലക്ട്രിക് കാറുകള്‍ 10 മിനിറ്റിനകം ചാര്‍ജ് ചെയ്യാവുന്ന ഹൈടെക് സ്റ്റേഷന്‍ തുറന്ന് ഖത്വര്‍

ദോഹ: (www.kvartha.com 27.06.2021) ഇലക്ട്രിക് കാറുകള്‍ 10 മിനിറ്റിനകം ചാര്‍ജ് ചെയ്യാവുന്ന ഹൈടെക് സ്റ്റേഷന്‍ തുറന്ന് ഖത്വര്‍. രാജ്യത്തെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമാക്കിയത് കത്താറ കള്‍ചറല്‍ വില്ലേജിലാണ്. അതേസമയം എട്ട് സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷനില്‍ 180 കിലോവാട്ട് ശേഷിയുള്ള ചാര്‍ജര്‍ ആണ് സ്ഥാപിച്ചതെന്ന് ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാടര്‍ കോര്‍പറേഷന്‍ (കഹ്റാമ) പ്രസിഡന്റ് ഇസ ബിന്‍ ഹിലാല്‍ അല്‍ ഖുവാരി വ്യക്തമാക്കി. 

Doha, News, Gulf, World, Technology, Car, Qatar, Katara, Electric car, Charger, Kahramaa, Kahramaa installs fastest electric car charger in Qatar at Katara



മിസൈദില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ ഉള്‍പ്പെടെ കഹ്റാമയുടെ 19-ാമത് സ്റ്റേഷനാണിത്. മുവാസലാത്ത് കെട്ടിടത്തില്‍ ഇലക്ട്രിക് ബസുകള്‍ക്ക് രണ്ട് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. രാജ്യത്ത് 100 ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാനാണു പദ്ധതി. ഷോപിങ് മാളുകള്‍, സര്‍കാര്‍ മന്ദിരങ്ങള്‍, ഹോടെലുകള്‍, മെട്രോ സ്റ്റേഷന്‍ പാര്‍കിങ് തുടങ്ങിയവയോടനുബന്ധിച്ചാണ് സ്റ്റേഷനുകള്‍ തുറക്കുക.  



Keywords: Doha, News, Gulf, World, Technology, Car, Qatar, Katara, Electric car, Charger, Kahramaa, Kahramaa installs fastest electric car charger in Qatar at Katara.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?