രാജ്യത്ത് കുതിച്ചുയര്‍ന്ന് പെട്രോള്‍ -ഡീസല്‍ വില; മുംബൈയില്‍ പെട്രോള്‍ വില വെള്ളിയാഴ്ച 103 കടന്നു

ന്യൂഡെല്‍ഹി: (www.kvartha.com 18.06.2021) രാജ്യത്ത് കുതിച്ചുയര്‍ന്ന് പെട്രോള്‍ -ഡീസല്‍ വില. വെള്ളിയാഴ്ച മുംബൈയില്‍ പെട്രോള്‍ വില 103 കടന്നു. ഏഴു സംസ്ഥാനങ്ങളിലാണ് പെട്രോള്‍ വില നൂറുകടന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില സെഞ്ച്വറിയടിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായി പെട്രോള്‍ വില സെഞ്ച്വറിയടിച്ച മെട്രോ നഗരം മുംബൈയാണ്.

Petrol Price Today Crosses Rs 103 in Mumbai, Highest Ever; Above Rs 100 in 7 States, New Delhi, News, Business, Petrol Price, Diesel, Trending, National

വില വീണ്ടും വര്‍ധിപ്പിച്ചതോടെ ഇന്ധനവില റെകോര്‍ഡ് ഉയരത്തിലെത്തുകയായിരുന്നു. പെട്രോളിന് 26-27 പൈസയും ഡീസലിന് 28-30 പൈസയുമാണ് വര്‍ധിപ്പിച്ചത്. മേയ് നാലിന് ശേഷം 18 ദിവസം കഴിഞ്ഞാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്.

അതിനുശേഷം പെട്രോള്‍ ലിറ്ററിന് ആറുരൂപയും ഡീസല്‍ ലിറ്ററിന് ഏഴുരൂപയും വര്‍ധിച്ചു. നിലവില്‍ പെട്രോള്‍ ലിറ്ററിന് 103.8 രൂപയും ഡീസല്‍ ലിറ്ററിന് 95.59 രൂപയുമാണ് വില. ഹൈദരാബാദാണ് പെട്രോള്‍ വില നൂറുകടക്കുന്ന രണ്ടാമത്തെ നഗരം. ഇവിടെ 100.74 രൂപയാണ് പെട്രോള്‍ ലിറ്ററിന്റെ വില. ഡീസലിന് 95.59 രൂപയും. ബംഗളൂരുവില്‍ 100.17 രൂപയാണ് പെട്രോള്‍ ലിറ്ററിന് വില. ഡീസലിന് 92.97 രൂപയും.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് രാജ്യത്ത് എണ്ണ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതേസമയം രാജ്യത്ത് എണ്ണവില കുതിച്ചുയരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും കോവിഡിനെ നേരിടാന്‍ കൂടുതല്‍ പണം ആവശ്യമായതിനാല്‍ നികുതി കുറക്കാനാകില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണം. പെട്രോള്‍ -ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിട്ടുണ്ട്.

Keywords: Petrol Price Today Crosses Rs 103 in Mumbai, Highest Ever; Above Rs 100 in 7 States, New Delhi, News, Business, Petrol Price, Diesel, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?