മടിച്ചു നില്‍ക്കരുത്, ഏകദേശം 100ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവടക്കം രണ്ട് ഡോസ് വാക്സിനെടുത്തു കഴിഞ്ഞു; കോവിഡില്‍ നിന്ന് സുരക്ഷ നേടാന്‍ ശാസ്ത്രത്തെ വിശ്വസിക്കണമെന്ന് മന്‍ കി ബാതില്‍ പ്രധാനമന്ത്രി


ന്യൂഡെല്‍ഹി: (www.kvartha.com 27.06.2021) കോവിഡില്‍ നിന്ന് സുരക്ഷ നേടാന്‍ ശാസ്ത്രത്തെ വിശ്വസിക്കണമെന്ന് മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനെടുക്കാന്‍ മടിച്ചുനില്‍ക്കരുതെന്നും പ്രായമുള്ള തന്റെ മാതാവടക്കം രണ്ട് ഡോസ് വാക്സിനെടുത്തു കഴിഞ്ഞെന്നും മോദി പറഞ്ഞു. കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ഉള്‍പെടെ ഇന്‍ഡ്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 

റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാതിന്റെ 78-ാമത് എഡിഷനില്‍ സംസാരിക്കുകയായിരുന്നു മോദി. വാക്സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏകദേശം 100ന് മുകളില്‍ പ്രായമുള്ള തന്റെ മാതാവ് പോലും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.  ശാസ്ത്രത്തെ വിശ്വസിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കൂ. നിരവധി പേര്‍ വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു. ഞാന്‍ രണ്ട് ഡോസ് വാക്സിനും എടുത്തു. എന്റെ മാതാവ് രണ്ട് ഡോസ് വാക്സിനെടുത്തു. വാക്സിനുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്.    

News, National, India, New Delhi, Vaccine, COVID-19, PM, Technology, Business, Finance, Narendra Modi, Trending, Shed Vaccine Hesitancy, Don't Believe Rumours And Get Vaccinated: PM


വാക്സിന്‍ എടുക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കോവിഡില്‍ നിന്ന് സുരക്ഷ നേടാനാകൂ. വാക്സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെ. നമ്മള്‍ നമ്മുടെ ചുമതല നിറവേറ്റണം. എല്ലാവരും വാക്സിനെടുത്തുവെന്ന് ഉറപ്പാക്കണം. കോവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. വാക്സിനേഷനിലും കോവിഡ് പ്രോടോകോള്‍ പാലിക്കുന്നതിലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം - മോദി വ്യക്തമാക്കി.     

ഇന്‍ഡ്യന്‍ ജനസംഖ്യയുടെ 5.6 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭ്യമായിട്ടുള്ളത്. വാക്സിനേഷന്‍ പദ്ധതി വിപുലമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Keywords: News, National, India, New Delhi, Vaccine, COVID-19, PM, Technology, Business, Finance, Narendra Modi, Trending, Shed Vaccine Hesitancy, Don't Believe Rumours And Get Vaccinated: PM

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?